• HOME
  • »
  • NEWS
  • »
  • kerala
  • »
  • കളിക്കുന്നതിനിടെ ഷാൾ കഴുത്തില്‍ കുരുങ്ങി 12 വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ ഷാൾ കഴുത്തില്‍ കുരുങ്ങി 12 വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ അബന്ധത്തിൽ കുടുങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്

girl death

girl death

  • Last Updated :
  • Share this:
    കൽപ്പറ്റ : ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു. വൈത്തിരി തൈലകുന്ന് ഭൂസമര കേന്ദ്രത്തിൽ ഡേവിസിന്റെ മകളായ ഏയ്ഞ്ചൽ (12) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബന്ധത്തിൽ കുടുങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അയൽവാസിയായ സ്ത്രീയാണ് ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ ഏയ്ഞ്ചലിനെ കാണുന്നത്. അയൽവാസികളുടെ സഹായത്തോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    വൈത്തിരി എച്ച്ഐഎംയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ജീനയാണ് മാതാവ്.

    First published: