• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ മുഖ്യമന്ത്രിക്ക് രക്ഷിതാക്കളുടെ പരാതി

കഴിഞ്ഞ 20 നു രാവിലെ 7 മണിയോടെയാണു വീട്ടിനുള്ളിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം  ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണെന്ന് രക്ഷിതാക്കൾ പറയുന്നു

News18 Malayalam | news18-malayalam
Updated: November 25, 2019, 4:08 PM IST
കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ മുഖ്യമന്ത്രിക്ക് രക്ഷിതാക്കളുടെ പരാതി
കഴിഞ്ഞ 20 നു രാവിലെ 7 മണിയോടെയാണു വീട്ടിനുള്ളിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം  ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണെന്ന് രക്ഷിതാക്കൾ പറയുന്നു
  • Share this:
കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് എതിരെ ആരോപണവുമായി രക്ഷിതാക്കൾ. സെൻമേരിസ് സ്കൂളിലെ വിദ്യാർഥിയുടെ മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 20 നു രാവിലെ 7 മണിയോടെയാണു വീട്ടിനുള്ളിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം  ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാണെന്ന് രക്ഷിതാക്കൾ പറയുന്നു.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ അന്വേഷിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകി. ആത്മഹത്യാ കുറിപ്പ് പൊലീസ് രക്ഷിതാക്കളെ വായിച്ചു കേൾപ്പിച്ചിരുന്നു. കത്തിൽ എഴുതിയ വിഷമങ്ങളും, രണ്ടു അധ്യാപികമാർക്കെതിരെ നടത്തിയ പരാമർശവും മാനസിക പീഡനത്തിനു തെളിവാണ്.

Also Read- അവര്‍ കോഴിക്കോട്ടെ പൊലീസുകാരെ കണ്ടുപഠിക്കട്ടെ

സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും കുട്ടിയുടെ അച്ഛൻ വയലിങ്കൽ ചാക്കോ സഹോദരൻ അലൻ ചാക്കോ എന്നിവർ ആവശ്യപ്പെട്ടു. അതേസമയം മൊബൈലിൽ കളിക്കുന്ന വഴക്കു പറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് എന്ന വ്യാജ പ്രചരണം നടക്കുന്നുണ്ട്. യഥാർത്ഥ കാരണം മറച്ചുവെക്കാനാണ വ്യാജ പ്രചാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍