• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാർഥിയെ ക്ലാസിൽ നുള്ളിയതായി പരാതി; പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി

വിദ്യാർഥിയെ ക്ലാസിൽ നുള്ളിയതായി പരാതി; പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി

ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയതായാണ് പരാതി നല്‍കിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തൊടുപുഴ: വിദ്യാർഥിയെ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി. മുട്ടം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയതായാണ് പരാതി നല്‍കിയത്. രക്ഷിതാവിനോട് വിദ്യാര്‍ഥി സംഭവം പറഞ്ഞു.

    തുടർന്ന് മുട്ടം പൊലീസില്‍ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ മുട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽവെച്ച് കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.

    News Summary- sixth class student complaint against school teacher who pinched him at class 
    Published by:Jayesh Krishnan
    First published: