• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി

  • Share this:
    കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാർത്ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം.

    Also Read- 'ഞങ്ങളുടെ കത്രികയല്ല യുവതിയുടെ വയറ്റിൽ കുടുങ്ങിയത്': വിശദീകരണവുമായി മെഡിക്കൽ കോളജ് ആശുപത്രി

    കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി. സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

    Also Read- 'മൂത്രത്തിൽ കല്ലാണെന്ന് കരുതി'; ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി വേദന തിന്ന 5 വർഷത്തേക്കുറിച്ച് ഹർഷിന

    വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. ദീപക് സഹോദരനാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
    Published by:Rajesh V
    First published: