കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനു സാജന്‍.
കുട്ടികൾ ബെല്ലടിച്ചു; മൂന്നോട്ടു നീങ്ങിയ ബസിൽ ഓടിക്കയറുന്നതിനിടെ ടയറിനടിയിൽപ്പെട്ട് ക്ലീനർ മരിച്ചു
തൊടുപുഴ: സ്‌കൂള്‍ ബസിന്റെ ടയറിന് അടിയിൽപ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടുനീങ്ങിയ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ ജിജോ ടയറിന് അടിയിൽപ്പെടുകയായിരുന്നു. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ് ജിജോ.
തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. രാവിലേക്ക് സ്കൂളിലേക്ക് പോകുന്നതിനായി കുട്ടികളെ കയറ്റുമ്പോഴാണ് അപകടം. ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് അകത്തുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു. ജിജോ കയറാത്തത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതുകണ്ട് ബസിലേക്ക് ഓടിക്കയറുമ്പോഴാണ് ജിജോ കാൽവഴുതി വീണത്. ജിജോയുടെ ശരീരത്തിലൂടെ ബസിന്‍റെ പിൻഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, College student, Trains