നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

  Accident | പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

  ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

  Accident

  Accident

  • Share this:
   മലപ്പുറം: പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു(Death). ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ(13) ആണ് മരിച്ചത്. മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് അപകടം(Accident) ഉണ്ടായത്.

   തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.


   ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. അമ്മ സുനീറ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഹയ. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

   'വഴിയരികില്‍ കാട്ടാന കാണും'; ആദിവാസി യുവതിയെയും നവജാതശിശുവിനെയും വഴിയില്‍ ഇറക്കി വിട്ടു; പരാതി

   കാട്ടാന ഉണ്ടാകുമെന്ന് പറഞ്ഞ് ആദിവാസി യുവതിയെയും നവജാതശിശുവിനെയും(New Born Baby) ആംബുലന്‍സ് ഡ്രൈവര്‍(Ambulance Driver) വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വിട്ട യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.

   ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി കുടുംബം അധികൃതര്‍ക്ക് പരാതി നല്‍കി. ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ മീനയെയാണ് പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ ഇറക്കിവിട്ടത്.

   കോട്ടയം മെഡിക്കല്‍ കോളജില്‍ ഇവര്‍ക്കൊപ്പം ചികിത്സയിലായിരുന്ന പ്ലാപ്പള്ളി വനത്തില്‍ താമസിക്കുന്ന മറ്റൊരു യുവതിയും ബുധനാഴ്ച ഡിസ്ചാര്‍ജ് ആയിരുന്നു. മീന പോകുന്ന ആംബുലന്‍സിലാണ് ഇവരെയും അയച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഇരുവരുമായി മുക്കൂട്ടുതറ വഴി രാത്രി പ്ലാപ്പള്ളിയില്‍ എത്തി.

   മീനയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവതി പ്ലാപ്പള്ളിയില്‍ ഇറങ്ങി. പ്ലാപ്പള്ളി നിന്നു പത്തനംതിട്ടയിലേക്കു പോകുന്ന റൂട്ടില്‍ കാട്ടാന ഉള്ളതിനാല്‍ രാത്രി പോകാന്‍ കഴിയില്ലെന്നും പ്ലാപ്പള്ളിയില്‍ ഇറങ്ങാനും ഡ്രൈവര്‍ പറഞ്ഞതായി മീന പറയുന്നു.

   വാഹനം ഇല്ലാതെ ഇരുവരും വഴിയില്‍ കുടുങ്ങിയ വിവരം അറിഞ്ഞ പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകര്‍ ഇരുവരെയും ളാഹ മഞ്ഞത്തോട്ടില്‍ എത്തിച്ചു. തുടര്‍ന്ന് റാന്നി റേഞ്ച് ഓഫിസര്‍ ഇടപെട്ട് ഇവിടെ നിന്നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ രാത്രി തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
   Published by:Jayesh Krishnan
   First published: