ആലപ്പുഴ: ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് ബൈക്ക് ലോറിയിലിടിച്ച് റോഡില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പുന്നപ്ര അറവുകേട് ഐടിസിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും നീര്‍ക്കുന്നം അഞ്ചില്‍ വീട്ടില്‍ സന്തോഷിന്റെ മകനുമായ അഭിഷേക് (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
ആലപ്പുഴയിലെ പാരലല്‍ കോളേജിലേക്ക് കൂട്ടുകാരനെ ബൈക്കില്‍ കൊണ്ട് പോകുന്നതിനിടെ ദേശീയ പാതയിലായിരുന്നു അപകടം. മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ബൈക്ക് തട്ടി റോഡിലേക്ക് വീണ അഭിഷേകിന്റെ ദേഹത്ത് അടൂരിലേക്ക് പോകുകയായിരുന്ന മറ്റൊരു ലോറി കയറി ഇറങ്ങുകയായിരുന്നു.
പുന്നപ്ര പൊലിസ് കേസ് രജിസ്റ്റര്‍ചെയ്തു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
Nun died in accident |നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു
തിരുവനന്തപുരം: കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു മരണം. സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന സോട്ടഴ്സ് ഓഫ് മേരി സഭയിലെ അംഗമാണ്.
കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. ഫാദര്‍ അരുണ്‍ ആണ് വാഹനം ഓടിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Alappuzha, Bike accident