• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | റോഡിൽ ബൈക്ക് തെന്നി വീണ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

Accident | റോഡിൽ ബൈക്ക് തെന്നി വീണ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ വിദ്യാർഥിനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബൈക്കപകടത്തിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരി(21)യാണ് മരിച്ചത്. ബുധനാഴ്ചച കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകരയിൽ വെച്ചായിരുന്നു അപകടം. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

    ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയിൽ റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

    Also Read-'ഞാൻ പോവുന്നു, എല്ലാവർക്കും നന്ദി': ആത്മഹത്യ ചെയ്ത സിവിൽ പൊലീസ് ഓഫീസറുടെ കുറിപ്പ് പുറത്ത്

    ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മരണത്തിലേക്ക്; പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

    കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ കയറാനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അടച്ചിട്ടിരുന്ന ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം.

    കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിൽ കയറ്റിവിടാനായി കുട്ടിയെ അമ്മയാണ് കാറിൽ എത്തിച്ചത്. എന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ കുട്ടിയെ ഗേറ്റിന് ഇപ്പുറത്ത് ഇറക്കുകയായിരുന്നു. ഈ സമയം സ്കൂൾ ബസ് റെയിൽവേ ട്രാക്കിന്‍റെ മറുവശത്ത് പുറപ്പെടാനായി തയ്യാറായി കിടക്കുകയായിരുന്നു. ബസിലേക്ക് കയറാനായി പെട്ടെന്ന് കുട്ടി ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ ഓടുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് കടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളം മുറിച്ചു കടക്കുകയായിരുന്നു.

    കുട്ടിയുടെ ബാഗ് ട്രെയിനിൽ കുടുങ്ങിയാണ് കുട്ടി തെറിച്ചുവീണത്. വീഴ്ചയിൽ തലയിടിച്ചുവീണ നന്ദിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ സമീപത്തെ എ.കെ.ജി ആശുപത്രിയിലും തൊട്ടുപിന്നാലെ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്ബതികളുടെ ഏകമകളാണ് മരിച്ച നന്ദിത. നന്ദിതയുടെ അച്ഛൻ കിഷോര്‍ നേരത്തെ രോഗം ബാധിച്ച്‌ മരിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: