HOME /NEWS /Kerala / Student | പഠിക്കാനായി മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Student | പഠിക്കാനായി മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്.

കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്.

കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്.

  • Share this:

    കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു(Death). കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

    കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്. ഏപ്രില്‍ 14നായിരുന്നു സംഭവം. മിയ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്ന് പറയുന്നു.

    Also Read-Shawarma | കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

    മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. മിയയുടെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

    Drowned | തിരുവനന്തപുരത്ത് കാല്‍ വഴുതി കുളത്തില്‍ വീണ ഒന്‍പത് വയസുകാരന്‍ മുങ്ങി മരിച്ചു

    തിരുവനന്തപുരം: ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (9) ആണ് മരിച്ചത്. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം.

    Also Read-Drown | കാസര്‍കോട് പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടു; വിദ്യാര്‍ഥി മരിച്ചു

    കൂട്ടുകാരുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം. കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

    First published:

    Tags: Death, Fire, Kollam