കാസർഗോഡ്: കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്‍റെയും സുനിതയുടെയും മകൻ സാരംഗ്(9) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.
Also Read-വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴുവയസുകാരൻ മരിച്ചു
വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കവേ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. കമ്പല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സാരംഗ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.