HOME » NEWS » Kerala » STUDENT DIED WHILE A PORTION OF CROSS IN FRONT OF A CHURCH FELL DOWN AA

അലങ്കാര മാലകൾ അഴിക്കവേ പള്ളിമുറ്റത്തെ കൽക്കുരിശ് അടർന്നു വീണ് വിദ്യാർത്ഥി മരിച്ചു

അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയുടെ മുന്നിലെ കുരിശടിയിലെ കൽക്കുരിശിൻ്റെ ഒരു ഭാഗമാണ് lതകർന്നു വീണത്.

News18 Malayalam | news18-malayalam
Updated: February 16, 2021, 4:47 PM IST
അലങ്കാര മാലകൾ അഴിക്കവേ പള്ളിമുറ്റത്തെ കൽക്കുരിശ് അടർന്നു വീണ് വിദ്യാർത്ഥി മരിച്ചു
മരിച്ച ആൽബിൻ
  • Share this:
ഇടുക്കി:  പെരുന്നാളിനോട് അനുബന്ധിച്ചു സ്ഥാപിച്ച  അലങ്കാര മാലകൾ അഴിക്കവേ പള്ളി മുറ്റത്തെ വലിയ കൽക്കുരിശിൻ്റെ ഒരു ഭാഗം അടർന്ന് വീണ്  ഗുരുതരമായി പരിക്കേറ്റ യുവാവ്  മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കൽ സലിൻ്റെ മകൻ ആൽബിൻ (20) ആണ് തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയുടെ മുന്നിലെ കുരിശടിയിലെ കൽക്കുരിശിൻ്റെ ഒരു ഭാഗമാണ് lതകർന്നു വീണത്. ആൽബിൻ ഫയർ ആൻറ് സേഫ്റ്റി കോഴ്സ് വിദ്യാർത്ഥിയായിരുന്ന ആൽബിയുടെ ദേഹത്ത് വീണത്.

തകർന്നു വീണ കുരിശ്ശ്


ഞായറാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. പള്ളിയിൽ ശനി, ഞായർ ദിവസങ്ങളിൽ തിരുനാൾ ആഘോഷങ്ങളായിരുന്നു. തിരുനാളിൻ്റെ ഭാഗമായി പള്ളിയും, സമീപത്തെ കുരിശടിയും വൈദ്യുതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.

തകർന്നു വീണ കുരിശിന്റെ ഭാഗം


Also Read ബംഗാളിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സി.പി.എം സമരം: പൊലീസ് മർദ്ദനത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

തിരുനാൾ കഴിഞ്ഞ് എൽ.ഇ.ഡി ലൈറ്റുകളുടെ അലങ്കാര മാലകൾ അഴിച്ച് നീക്കുന്നതിനിടെ വൈദ്യുതി മാല കൽക്കുരിശിൻ്റെ ഇടയിൽപ്പെട്ടു. ആൽബിൻ ഇതിൽ പിടിച്ചപ്പോൾ .കൽക്കുരിശിൻ്റെ മുകൾഭാഗം അടർന്ന് ആൽബിൻ്റെ ദേഹത്ത് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ് രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് ഉടൻ  അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സ നൽകി ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സക്കിടെയാണ് തിങ്കളാഴ്ച്ച മരിച്ചത്. പെരുമ്പാവൂരിൽ ഫയർ ആൻറ് സേഫ്റ്റി കോഴ്സ് വിദ്യാർത്ഥിയായിരുന്നു ആൽബിൻ.

ശവസംസ്ക്കാരം മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളി സെമിത്തേരിയിൽ നടന്നു. ഷേർളിയാണ് മാതാവ്. ലിബിൻ ഏക സഹോദരൻ.
Published by: Chandrakanth viswanath
First published: February 16, 2021, 4:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories