കൊച്ചി: പിറന്നാൾ ദിനത്തിൽ കോളേജിലേക്ക് പോകുന്നതിനിടെ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. തേവര സ്വദേശി പേരുമാനൂർ കെ ജെ ആന്റണി റോഡിൽ എബിൻ ജോയ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
Also Read-വായില്‍ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
എബിൻ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ ഹാൻഡിൽ മാറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. ഇതേ കോളേജിലെ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയാണ് എബിൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.