• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

നടുവട്ടം ഗവ: ജനതാ ഹയർസെക്കൻഡറി സ്കൂൾ പത്താക്ലാസ് വിദ്യാർഥിയായിരുന്നു.

news18
Updated: June 24, 2019, 2:04 PM IST
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
deadbody
news18
Updated: June 24, 2019, 2:04 PM IST
പാലക്കാട്: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്സാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. തിരുവേഗപ്പുറ നരിപ്പറമ്പ് പടിഞ്ഞാറെ പനച്ചിക്കൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് ജസീൽ (16) ആണ് മരിച്ചത്. തൂതപ്പുഴയുടെ പൂളക്കുണ്ട് കടവിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ജസീൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read-'ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ല' പി. ജയരാജനെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിച്ചവർ ഇപ്പോൾ എം.വി ഗോവിന്ദനെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

നടുവട്ടം ഗവ: ജനതാ ഹയർസെക്കൻഡറി സ്കൂൾ പത്താക്ലാസ് വിദ്യാർഥിയായിരുന്നു. റസിയ ആണ് ജസീലിന്‍റെ മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഷിബിൽ, ഷിഫാന, നസ്റിൻ, ഫാത്തിമ ഫിദ.

First published: June 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...