• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned |കൂട്ടുകാരോടൊപ്പം ആറ്റില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Drowned |കൂട്ടുകാരോടൊപ്പം ആറ്റില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:
    മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്റെ മകന്‍ കെ. സൂരജാണു(15) മുങ്ങി മരിച്ചത്. കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.

    വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം കുട്ടി പന്ത്രണ്ടരയോടെ സ്‌കൂളില്‍നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിനുസമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി.

    എന്നാല്‍, സൂരജ് വെള്ളത്തിലെ ചളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    ശനിയാഴ്ച 10.30-നു കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍ കാര്‍ത്തികേയന്‍ കേബിള്‍ ടി.വി. ടെക്‌നീഷ്യനാണ്. അമ്മ; ഇരമത്തൂര്‍ കൊറാത്തുവിള കിഴക്കേതില്‍ സുനിത. സഹോദരി: സൂര്യ.

    Also read: Electrocuted | ഇരുമ്പ് തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് വീണ്ടും മരണം; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

    തെരുവുനായ കടിച്ച വിവരം മറച്ചുവെച്ച വയോധിക പേവിഷബാധയേറ്റ് മരിച്ചു

    ഇടുക്കി: പേ വിഷബാധയേറ്റ് വയോധിക മരിച്ചു. ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന (65) ആണ് മരിച്ചത്. രണ്ടു മാസം മുൻപ് ഓമനക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എന്നാൽ ഇവർ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

    കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രി മരണമടയുകയായിരുന്നു.
    Published by:Sarath Mohanan
    First published: