നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരൂ'; കത്തെഴുതി വെച്ച് നാടുവിട്ടു പോയ വിദ്യാർത്ഥികളെ കണ്ടെത്തി

  'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരെണ്ണത്തിനെ വാങ്ങിയിട്ടേ തിരികെ വരൂ'; കത്തെഴുതി വെച്ച് നാടുവിട്ടു പോയ വിദ്യാർത്ഥികളെ കണ്ടെത്തി

  'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ' എന്ന് കത്തെഴുതി വെച്ചാണ് വിദ്യാർത്ഥികൾ പുറപ്പെട്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൊടുപുഴ: ആനയെ (elephant)കാണാൻ നാടുവിട്ടു പോയ വിദ്യാർത്ഥികളെ (Students)രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി. ചൊവ്വാഴ്ച്ച സ്കൂളിൽ പോയതിന് ശേഷമാണ് പത്താം ക്ലാസ് വിദ്യാർത്ഥികളായ പതിനാലുകാരെ കാണാതാകുന്നത്.

   'ആനയെ കാണാൻ പോകുകയാണ്, പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികേ വരൂ' എന്ന് കത്തെഴുതി വെച്ചാണ് വിദ്യാർത്ഥികൾ പുറപ്പെട്ടത്. കരിമണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്.

   ആനയെ കാണാൻ നാടുവിട്ടു പോയെ വിദ്യാർത്ഥികളെ കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നു. കരിമണ്ണൂരിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥികളെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

   ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ വിദ്യാർത്ഥികളെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികൾ നാടുവിട്ടു പോയത്. ക്ലാസിൽ കയറാതിരുന്നതിന് രക്ഷിതാക്കളെ വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു.

   Also Read-Missing Case | ഇടുക്കിയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാതായതായി പരാതി

   വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇതറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് പറഞ്ഞു. ആനയെ കാണാൻ പോയ വിവരം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ നാടുവിട്ടു പോകുകയാണെന്നും കുട്ടികളിൽ ഒരാൾ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശവും അയച്ചിരുന്നു. ഇതിനൊപ്പം സുഹൃത്തിന്റെ വീട്ടിൽ ഏൽപിച്ച നോട്ട്ബുക്കിൽ കത്തും എഴുതിവെച്ചായിരുന്നു പോയത്.

   മോഷണമുതല്‍ വാങ്ങാന്‍ തമ്പിയായി ഇന്‍സ്‌പെക്ടര്‍ വന്നു; ക്ഷേത്രങ്ങളിലെ മോഷ്ടാവ് കുടുങ്ങി

   എസ്‌ഐ ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായപ്പോള്‍ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ്(61). മോഷ്ടാവിനെ പിടികൂടാനായി പാല എസ് ഐ എംഡി അഭിലാഷാണ് വേഷം മാറിയെത്തിയത്. മലപ്പുറത്ത് നിന്നാണ് നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് സുരേഷിനെ പിടികൂടിയത്. ഒക്ടോബര്‍ 21ന് വേഴങ്ങാനം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

   വേഴങ്ങാനം ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. വിരലടയാളം പരിശോധിച്ച് കൃത്യത വരുത്തിയതോടെ വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയത് സുരേഷാണ് പൊലീസ് ഉറപ്പിച്ചത്.

   മോഷണത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി മുങ്ങുകയായിരുന്നു. സംഭവം നടന്നതിന് മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈല്‍ നമ്പര്‍ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടുന്നതിനായി ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായി എസ്‌ഐ എത്തിയത്.

   ഇതനുസരിച്ച് തമ്പിയായി വേഷംമാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും, എ.എസ്.ഐ. ബിജൂ കെ. തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}