• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം

  • Share this:

    കൽപ്പറ്റ: ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

    Also Read- നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചു

    ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യാത്രക്കിടെ അസ്ലം കൈ ബസിന്റെ ജാലകത്തിൽ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

    Published by:Rajesh V
    First published: