ഇന്റർഫേസ് /വാർത്ത /Kerala / തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി; തെരച്ചില്‍

തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി; തെരച്ചില്‍

തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

  • Share this:

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ഥിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഡല്‍ഹി സ്വദേശി സിറബ് ജ്യോത് സിംഗിനെയാണ് രക്ഷപ്പെടുത്തി. അമലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി പവര്‍ ഹൗസിന് സമീപം പുഴയിലെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഇവര്‍ വയനാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തുഷാരഗിരിയിലെത്തിയത്.

Also Read-അങ്കണവാടിക്ക് വേലി കെട്ടുന്നതിനെചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ BJP-DYFI സംഘര്‍ഷം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത് ഒരാളെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്.

പൊലീസ്, ഫയര്‍ഫോഴ്‌സ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയില്‍ തിരച്ചില്‍ നടക്കുന്നത്. ജലാശയങ്ങളില്‍ ശക്തമായ ഒഴുക്കും വെള്ളവുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.

Bear Attack | വള്ളിമാങ്ങ പറിയ്ക്കാൻ നിലമ്പൂർ കാട്ടിൽ കയറി; കരടി ആക്രമിച്ചു, തലയ്ക്ക് പരുക്ക്

മലപ്പുറം: നിലമ്പൂർ വനത്തിൽ തദ്ദേശവാസിക്ക് കരടിയുടെ ആക്രമണം. ടി.കെ കോളനിയിലെ മരടൻ കുഞ്ഞനാണ്(56) കരടിയുടെ ആക്രമണത്തെ നേരിട്ടത്. സാരമായി പരുക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടികെ കോളനിയിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

Also Read-Kerala Rains | വടക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഒറ്റയ്ക്ക് വനത്തിൽ കയറിയ കുഞ്ഞനെ കരടി പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാൾ ഉടൻ അവിടെ നിന്നും ഓടി രക്ഷപെടുകയായിരുന്നു. അയൽക്കാരനായ രഘുരാമനെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ കുഞ്ഞനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമികമായ ചികിത്സ നൽകിയതിനു ശേഷം  ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

First published:

Tags: Drowned, Kozhikode, Missing