ഇന്റർഫേസ് /വാർത്ത /Kerala / കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; വിവരം അറിഞ്ഞെത്തിയ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; വിവരം അറിഞ്ഞെത്തിയ അയല്‍വാസി കുഴഞ്ഞുവീണു മരിച്ചു

ജോൺ ചാക്കോ, പരീത് റാവുത്തർ.

ജോൺ ചാക്കോ, പരീത് റാവുത്തർ.

നിര്‍മാണത്തിലിക്കുന്ന പുള്ളോലി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലു മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോനിഷ് കുളിക്കാനെത്തിയത്.

  • Share this:

പത്തനംതിട്ട: വലിയതോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ടു കാണാതായി. ഈ വിവരം അറിഞ്ഞ് അയല്‍വാസിയായ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. അങ്ങാടി ചെട്ടിമുക്ക് മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണിന്റെ മകന്‍ ജോണ്‍ ചാക്കോയെയാണ് (മോനിഷ്-19) കാണാതായത്. എരുമേലി ഷേര്‍മൗണ്ട് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഇട്ടിയപ്പാറ പരീത് സ്റ്റോഴ്‌സ് ഉടമ ചെട്ടിമുക്ക് കരിങ്കുറ്റി വടക്കേതില്‍ എം.എം. പരീത് റാവുത്തര്‍ (കുഞ്ഞുമോന്‍, 68) ആണ് മോനിഷ് ഒഴുക്കില്‍പെട്ട പുള്ളോലി പാലത്തിനു സമീപം നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചത്.

നിര്‍മാണത്തിലിക്കുന്ന പുള്ളോലി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലു മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോനിഷ് കുളിക്കാനെത്തിയത്. വെള്ളത്തിലേക്ക് ചാടിയപ്പോള്‍ കാണാതാകുകയായിരുന്നു. നീന്തല്‍ വശമുണ്ടെങ്കിലും സമീപത്തെ തടയണയിലോ പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങളിലോ തല ഇടിച്ചതാകാമെന്ന് കരുതുന്നു.

Also Read ബാർജ് ദുരന്തം: മുന്നറിയിപ്പ് ലഭിച്ചിട്ടും മടങ്ങിയില്ല, ദുരന്തം ക്യാപ്റ്റന് സംഭവിച്ച വീഴ്ചയെന്ന് രക്ഷപ്പെട്ട പാലക്കാട് സ്വദേശി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇവിടെ നല്ല ഒഴുക്കുള്ള ഭാഗമാണ്. അഗ്‌നി രക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് വൈകിട്ട് ആറര വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല.

തിരച്ചില്‍ നടക്കുന്നതിനിടെ അഞ്ചു മണിയോടെയാണ് പരീത് റാവുത്തല്‍ കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് 10ന് പേട്ട മുസ്ലിം ജുമാ മസ്ജിദില്‍. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പില്‍ റംലാ ബീവി. മക്കള്‍: നിഷാന, ആഷ്‌ന, സുബിന്‍. മരുമക്കള്‍: ഹാഷിം, മുഹമ്മദ്, ഷൈമ.

Also Read താന്‍ കെപിസിസി അധ്യക്ഷനാവും എന്ന വാര്‍ത്ത തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി രോഹിണി കോടതി സുശീലിനെയും മറ്റൊരു പ്രതിയായ അജയ് കുമാറിനെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഡെൽഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും ആറു ദിവസമാണ് കോടതി അനുവദിച്ചത്.

വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍ നിന്നും ശനിയാഴ്ചയാണ് സുശീല്‍ കുമാർ അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീല്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെയ് നാലിന് സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വച്ചുണ്ടായ ആക്രമണത്തിനിടയിലാണ്  സാഗര്‍ കുമാര്‍ കൊല്ലപ്പെട്ടത്.

Also Read യുവാവിനെ കളക്ടര്‍ മര്‍ദിച്ച സംഭവം; നഷ്ടപ്പെട്ട ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കും; മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

സംഭവത്തിനു പിന്നാലെ 18 ദിവസത്തോളം സുശീല്‍ കുമാര്‍ ഒളിവിൽ കഴിഞ്ഞു.  ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചു ദിവസത്തെ താമസം. പിന്നീട് തിരികെ ഡല്‍ഹിയിലെത്തി. ഇതിനിടെ മീററ്റിലെ ടോള്‍പ്ലാസയിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ഇതിനിടെ കാര്‍ ഉപേക്ഷിച്ച ഇരുവരും യാത്ര സ്‌കൂട്ടറിലാക്കിയിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ച് പൊലീസ് പിടികൂടിയത്.

Also Read മലപ്പുറത്ത് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; എട്ട് പേർ അറസ്റ്റിൽ

മുന്‍കൂര്‍ ജാമ്യത്തിനായി സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീല്‍കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സാഗര്‍ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

First published:

Tags: Drown death, Pathanamthitta, Ranni