നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിഗരറ്റിൽ കഞ്ചാവ് ചേർത്തു നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  സിഗരറ്റിൽ കഞ്ചാവ് ചേർത്തു നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  യുവാവിനെ പോക്സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു

  • Share this:
  മുക്കം: സിഗരറ്റിൽ ലഹരി മരുന്ന് നൽകി വിദ്യാർഥിനിയെ മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ ചെറുവാടിയിലെ സി.ടി അഷ്റഫിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

  എൻ ഐ ടി പരിസരത്തെ സ്‌കൂൾ വിദ്യാർത്ഥിനിയെ അഷ്‌റഫ്‌ സിഗരറ്റിൽ കഞ്ചാവ് ചേർത്ത് നൽകി മയക്കിയ ശേഷം മൂന്ന് വർഷമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സ്കൂളിന്റെ ബാത്റൂമിൽ വച്ച് പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാർഥികൾ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.

  Also read: ബക്കറ്റില്ല; രസീതില്ല; കുടുക്ക നിറയ്ക്കൂ; കാര്യം നേടൂ; പിരിവിന് പുതുവഴി

  പെൺകുട്ടിയോട് കൂടുതൽ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്റഫാണ് സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി എത്തിച്ചു നൽകുന്നതെന്നും ഇയാൾ തന്നെ. മൂന്ന് വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. കുന്നമംഗലത്തെ സ്വാശ്രയ എൻജിനീയറിങ് കോളജിൽ ഓട്ടോമൊബൈൽ വിദ്യാർഥിയാണ് അഷ്‌റഫ്‌.

  പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, എൻ.ഐ.ടി പരിസരം എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പൊലീസ് പറയുന്നു. സബ് ഇൻസ്പെക്ടർ സാജിദ്, എ.സി.പി ഒ ശ്രീജേഷ്, ഡ്രൈവർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  Published by:user_49
  First published:
  )}