'അധ്യാപകൻ പരീക്ഷയെഴുതിയത് തന്റെ ആവശ്യപ്രകാരമല്ല'; അധ്യാപകനെ കുരുക്കിലാക്കി വിദ്യാർഥിയുടെ വെളിപ്പെടുത്തൽ

തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയതെന്ന് നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി

news18india
Updated: May 11, 2019, 11:54 AM IST
'അധ്യാപകൻ പരീക്ഷയെഴുതിയത് തന്റെ ആവശ്യപ്രകാരമല്ല'; അധ്യാപകനെ കുരുക്കിലാക്കി വിദ്യാർഥിയുടെ വെളിപ്പെടുത്തൽ
exam
  • Share this:
കോഴിക്കോട്: പരീക്ഷ ആൾമാറാട്ടത്തിൽ സസ്പെൻറ് ചെയ്യപ്പെട്ട മുക്കം നീലേശ്വരം സ്കൂൾ അധ്യാപകനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയതെന്ന് നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പറഞ്ഞു.

മാധ്യമ വാർത്ത കണ്ടാണ് സംഭവം അറിഞ്ഞത്. നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയത്. ഫലം തടഞ്ഞുവെച്ചതിനെക്കുറിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ സാങ്കേതിക പ്രശ്നമാണെന്നാണ് പറഞ്ഞതെന്നും വിദ്യാർഥി പറഞ്ഞു.

Also read: 'പരീക്ഷയെഴുതി നൽകിയത് പഠനത്തിൽ പിന്നാക്കാവസ്ഥയിലായ വിദ്യാർഥികൾക്ക്'; പരീക്ഷ ആൾമാറാട്ടത്തിൽ കുറ്റം സമ്മതിച്ച് അധ്യാപകൻ

പഠനത്തിൽ പിന്നാക്ക അവസ്ഥയിലായിരുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി നൽകിയതെന്നായിരുന്നു സംഭവത്തില്‍ അധ്യാപകന്റെ വിശദീകരണം. ഇത് സ്വന്തം തീരുമാനപ്രകാരമല്ല ചെയ്തതെന്നും ഇതിന് പിന്നിൽ സാമ്പത്തിക താൽപര്യമില്ലെന്നും അധ്യാപകൻ നിഷാദ് പറഞ്ഞിരുന്നു.
First published: May 11, 2019, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading