• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാലത്തായി കേസിനെക്കുറിച്ച് ചോദിക്കാൻ ഐജിയെ വിളിച്ചത് ഞാൻ; ശബ്ദസന്ദേശം വൈറൽ ആകുമെന്ന് കരുതിയില്ല': വിദ്യാർത്ഥി

'പാലത്തായി കേസിനെക്കുറിച്ച് ചോദിക്കാൻ ഐജിയെ വിളിച്ചത് ഞാൻ; ശബ്ദസന്ദേശം വൈറൽ ആകുമെന്ന് കരുതിയില്ല': വിദ്യാർത്ഥി

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കേസിന്റെ വിശദാംശങ്ങൾ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്വകാര്യവ്യക്തിയുമായി പങ്കുവെച്ചതിന് എതിരെ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടരുതെന്ന രീതിയിൽ കോടതിയും പറഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: കണ്ണൂർ പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് വൈറലായ ഓഡിയോ ക്ലിപ്പിൽ ഐ.ജി ശ്രീജിത്തുമായി സംസാരിച്ചത് താനാണെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് റെക്ടറായ മലപ്പുറം കാളികാവിലുള്ള വാഫി കാമ്പസിലെ പിജി വിദ്യാര്‍ത്ഥി കണ്ണൂർ കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് ഹാദിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് പാലത്തായി പീഡനക്കേസിൽ അന്വേഷണച്ചുമതലയുള്ള ഐ.ജി. ശ്രീജിത്തിനെ മുഹമ്മദ് ഹാദി വിളിച്ചത്.

ഐ.ജിയെ പോലെയുള്ള ഒരു ഉദ്യോഗസ്ഥൻ ഫോൺ എടുക്കില്ല എന്ന് കരുതിയതിനാൽ യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെയാണ് താൻ വിളിച്ചതെന്നും എന്നാൽ, ഐ ജി ഫോൺ എടുത്തെന്നും ഹാദി 'സുപ്രഭാതം' ദിനപത്രത്തോട് പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉടമസ്ഥതയിലുള്ള ദിനപ്പത്രമാണ് സുപ്രഭാതം.

You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]

ഫോൺ എടുത്ത ഐജിയോട് പാലത്തായി കേസിന്റെ വിശദാംശങ്ങൾ അറിയാനാണ് താൻ വിളിച്ചതെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ തിരക്കിലാണെന്നും കുറച്ച് കഴിഞ്ഞ് വിളിക്കൂവെന്നും പറഞ്ഞ് ഫോൺ വെയ്ക്കുകയായിരുന്നു. എന്നാൽ, പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഐ.ജി തന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നുവെന്നും ഹാദി പറയുന്നു. ഐ.ജിയെ പോലുള്ള ഒരു ഉദ്യോഗസ്ഥൻ പറയുന്നതെല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു താൻ. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നു പറയുന്ന മെഡിക്കൽ റിപ്പോർട്ട് വിശദാംശങ്ങൾ ഉൾപ്പെടെയുള്ളവ തനിക്ക് അറിയാമായിരുന്നു. എന്നാൽ, ഫോണിന്റെ മറുതലയ്ക്കലുള്ളത് ഐ.ജി ആയതിനാൽ ഇതിനെക്കുറിച്ചൊന്നും പരാമർശിക്കാൻ തോന്നിയില്ല.

പാലത്തായി കേസുമായി ബന്ധപ്പെട്ട് താനടക്കമുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നപ്പോൾ മൊഴിയിലെ വൈരുദ്ധ്യം ആണ് കേസ് ഇങ്ങനെ ആവാന്‍ കാരണം എന്ന് പറഞ്ഞു. ഐ.ജിയുമായി നടന്ന സംഭാഷണത്തിന്റെ റെക്കോഡ് അതിൽ പങ്കുവെയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് വൈറൽ ആയി മാറിയത് എന്ന് ഹാദി പറയുന്നു. കേസിൽ, പ്രതിഭാഗത്തെ സഹായിക്കും വിധമുള്ള ഐ.ജിയുടെ വിശദീകരണത്തിന്റെ ഓഡിയോ പ്രചരിച്ചതോടെ ഇത് ഐ.ജി തന്നെ തയ്യാറാക്കി നടപ്പാക്കിയതാണെന്ന രീതിയിൽ സംശയം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഹമ്മദ് ഹാദി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കേസിന്റെ വിശദാംശങ്ങൾ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്വകാര്യവ്യക്തിയുമായി പങ്കുവെച്ചതിന് എതിരെ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടരുതെന്ന രീതിയിൽ കോടതിയും പറഞ്ഞിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നതാണ് പാലത്തായി പീഡനക്കേസ്.

കേരളത്തിലെ ഇസ്ലാമിക് കോളേജുകളെ നിയന്ത്രിക്കുന്നതിനുള്ള ഗവേണിങ് ബോഡിയായ സി.ഐ.സി അഥവാ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ കീഴിൽ വരുന്ന കാമ്പസാണ് കാളികാവിലുള്ള വാഫി കാമ്പസ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജമിയുത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സിഐസിയുടെ റെക്ടർ.
Published by:Joys Joy
First published: