വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അധ്യാപകർക്ക് മുൻകൂർ ജാമ്യം

പ്രതികൾ സസ്‌പെന്‍ഷനിലായതിനാൽ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

News18 Malayalam | news18-malayalam
Updated: December 17, 2019, 1:08 PM IST
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: അധ്യാപകർക്ക് മുൻകൂർ ജാമ്യം
shahla
  • Share this:
കൊച്ചി: സര്‍വവജന സ്‌കൂളിൽ വിദ്യാർഥനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികളായ അധ്യാപകർക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും അധ്യാപകനുമായ ഷജിൽ,  മൂന്നാം പ്രതിയും വൈസ് പ്രിന്‍സിപ്പലുമായ കെ കെ മോഹനൻ എന്നിവർക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതികൾ സസ്‌പെന്‍ഷനിലായതിനാൽ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും തിരിച്ചു സര്‍വീസില്‍ കയറിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇരുവരേയും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം. അറസ്റ്റു ചെയ്താല്‍ അന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Also Read ഷെഹലയുടെ മരണം: അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ; എന്തുകൊണ്ട്?

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍