• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തേനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്സിന് അനഘയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

അനഘ

അനഘ

  • Last Updated :
  • Share this:
    കൊല്ലം: പാരാമെഡിക്കൽ കോഴ്സിന് പ്രവേശനംനേടിയ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലിനെ(19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

    Also Read- അഭയാർഥി തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

    തേനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്സിന് അനഘയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാൻ അനഘ ബാങ്കിൽ പോയിരുന്നു. ബാങ്കിൽനിന്നു മകൾ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു.

    Also Read- പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി- സി വോട്ടർ സർവേ

    വീട് വയ്ക്കാൻ ഇതേ ബാങ്കിൽ നിന്ന് സുനിൽ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാൽ വിദ്യാഭ്യാസ വായ്പ ലഭിക്കാതിരിക്കുമോ എന്ന പേടിയിൽ 45,000 രൂപ അടുത്തിടെ അടയ്ക്കുകയും ചെയ്തു. ബുധനാഴ്ച കോളജിൽ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുൻപായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിർദേശം. അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ അനന്തു.

    അതേസമയം, അനഘയ്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Rajesh V
    First published: