കൊച്ചി: കായികമേളക്കിടെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മരച്ചില്ല ഒടിഞ്ഞുവീണത്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്.
കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. പരിക്ക് നിസാരമാണ്. ഗാലറിക്ക് തൊട്ടുപിന്നിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. രക്ഷിതാക്കളും മത്സരാര്ഥികളുമായിരുന്നു ഇവിടെ ഇരുന്നിരുന്നത്.
Also Read-ആലപ്പുഴയിൽ ഗർഭിണിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയിൽ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. അപകടം നടന്നസ്ഥലം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.