കല്യാണത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി; ബോധവത്കരിക്കാൻ കളക്ടർ വീട്ടിലെത്തി

വിവാഹത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് വിദ്യാർഥിനി ഉറച്ചു നിന്നപ്പോൾ വീട്ടുകാർ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

News18 Malayalam | news18
Updated: February 3, 2020, 9:26 AM IST
കല്യാണത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി; ബോധവത്കരിക്കാൻ കളക്ടർ വീട്ടിലെത്തി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 3, 2020, 9:26 AM IST
  • Share this:
തൃശൂർ: ബന്ധുവിന്‍റെ കല്യാണത്തിന് പോയേ പറ്റൂവെന്നുള്ള വാശിയുമായി ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി. ഒടുവിൽ വീട്ടുകാർ വിവരം അറിയിച്ചതോടെ കളക്ടറും ഡി എം ഒയും പെൺകുട്ടിയെ ബോധവത്കരിക്കാൻ വീട്ടിലെത്തി. കളക്ടറുടെ നിർദ്ദേശങ്ങൾക്ക് ഒടുവിൽ വിവാഹത്തിന് പോകാൻ തുനിഞ്ഞ പെൺകുട്ടി പിന്മാറി.

ചൈനയിലെ വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയാണ് വിലക്ക് ലംഘിച്ച് കഴിഞ്ഞദിവസം കല്യാണത്തിന് പോകാൻ തുനിഞ്ഞത്. തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് നിലവിൽ പെൺകുട്ടി. ചൈനയിൽ നിന്നെത്തിയവർ വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങിൽ പങ്കെടുക്കുന്നത് ആരോഗ്യവകുപ്പ് വിലക്കിയിരുന്നു. എന്നാൽ, ഈ വിലക്കിനെ മറികടന്ന് വിവാഹത്തിന് പോകാനായിരുന്നു പെൺകുട്ടിയുടെ ശ്രമം.

Corona Virus: യുദ്ധകാലാടിസ്ഥാനത്തിൽ ആലപ്പുഴയിൽ പ്രതിരോധ നടപടികൾ

വിദ്യാർഥിനിയുടെ അടുത്ത ബന്ധുവിന്‍റെ കല്യാണമായിരുന്നു ഞായാറാഴ്ച നടന്നത്. വിവാഹത്തിൽ പങ്കെടുക്കരുതെന്ന് ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വിവാഹത്തിന് പോകില്ലെന്ന് വീട്ടുകാരും ഉറപ്പു നൽകിയിരുന്നു. എന്നാൽ, വിവാഹത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് വിദ്യാർഥിനി ഉറച്ചു നിന്നപ്പോൾ വീട്ടുകാർ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
First published: February 3, 2020, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading