നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Online Game| വീണ്ടും മരണക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിം; തൃശൂരില്‍ വീടുവിട്ടിറങ്ങിയ 14കാരന്‍ മരിച്ചനിലയില്‍

    Online Game| വീണ്ടും മരണക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിം; തൃശൂരില്‍ വീടുവിട്ടിറങ്ങിയ 14കാരന്‍ മരിച്ചനിലയില്‍

    മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തിലായിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
      തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം (Online Game) കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് (perumpilavu) കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെ (14) ആണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

      ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

      മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പൊലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തിലായിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരില്‍നിന്ന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്നിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആകാശിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ സുൽഫത്ത്, സഹോദരൻ അമൽ.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

      യുവതി അയൽ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കൾ

      പാലായിൽ (Pala) യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് (Police) പറഞ്ഞു.

      നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം. ഇവർക്ക് കുട്ടികളില്ല. സോഷ്യൽമീഡിയ അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

      തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് മടങ്ങിയെത്തിയത്. പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തി. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് ബന്ധുക്കൾ മടങ്ങിയത്. ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അയൽവാസിയുടെ പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

      കിണറിനു സമീപത്തു നിന്ന് ടോർച്ച് കണ്ടെത്തി. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഫോറൻസിക്, വിരലടയാള വിദഗ്ധരും തഹസിൽദാർ എസ്. ശ്രീജിത്തും സ്ഥലത്തെത്തി. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച് സംസ്കരിക്കും.

      അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ മണി ആരോപിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താനും അമ്മയും ദൃശ്യയെ പാലായിലെ വീട്ടിലാക്കി ഏലപ്പാറയ്ക്കു പോന്നത്. ഏലപ്പാറയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞ് 4 മണിയോടെ പാലായിൽ നിന്ന് ദൃശ്യയുടെ ഭർത്താവിന്റെ സഹോദരനാണ് ഫോൺ വിളിച്ച് ദൃശ്യയെ കാണാനില്ലെന്നു പറഞ്ഞത്. ഏഴുമണിയോടെ പാലയിലെത്തുമ്പോൾ, ദൃശ്യയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി എന്നാണ് പറഞ്ഞത്.

      ഉച്ചവരെ വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ദൃശ്യ 2 മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്തു എന്നു കരുതുന്നില്ല. മദ്യപിച്ച് വന്ന് ഭർത്താവും ഭർതൃ പിതാവും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പൊലീസിൽ സഹോദരൻ മണി പരാതി നൽകി.\
      Published by:Rajesh V
      First published:
      )}