• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident Death | ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Accident Death | ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.

  • Share this:
    കോഴിക്കോട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന (17) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹോദരി ഷഹനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. മാതാവ്: ജമീല, സഹോദരന്‍: ഷാനിഫ്.

    Also Read-Missing| കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ പുലർച്ചെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

    Electrocuted | ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

    തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് അപകടത്തിന് കാരണം.

    അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നനതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലാണ്.

    കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവര്‍ക്കും അടുത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.
    Published by:Jayesh Krishnan
    First published: