നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും

  ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും

  സ്കൂൾ കെട്ടിടം പണിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത്.

  • News18
  • Last Updated :
  • Share this:
   മുക്കം: തങ്ങളുടെ സ്കൂൾ വികസനത്തിന്റെ ഭാഗമായി കെട്ടിടനിർമ്മാണത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി
   ഒരു വിദ്യാലയം. മുക്കം നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി. ടി. എയും ആണ് നൂറോളം വരുന്ന തൊഴിലാളികൾക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കി ഓണം ആഘോഷിച്ചത്.

   സ്കൂൾ കെട്ടിടം പണിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത്. നീലേശ്വരം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നൂറോളം തൊഴിലാളികൾക്കും സ്കൂളിലെ വിദ്യാർഥികൾക്കുമാണ് അധ്യാപക, രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ സദ്യയൊരുക്കിയത്.

   'പൊറോട്ടയും ബീഫും' ജർമനിയിലും തർക്കവിഷയം; പരിഹരിച്ചത് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടലെന്ന് കേരളസമാജം

   തൊഴിലാളികളോടൊപ്പം ഓണസദ്യ കഴിക്കാൻ ജോർജ് എം. തോമസ് എം.എൽ.എ, നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, വൈസ് ചെയർപേഴ്സൺ ഹരിത മോയിൻകുട്ടി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ. ചന്ദ്രൻ മാസ്റ്റർ, മറ്റ് കൗൺസിലർമാർ എന്നിവരും എത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസരീതിയും ഓണം പോലുള്ള ആഘോഷങ്ങളും വളരെ മനോഹരമാണെന്നും ഓണം പൂക്കളവും സദ്യയും വളരെ ഇഷ്ടമായെന്നും തൊഴിലാളികൾ പറഞ്ഞു.

   ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സ്കൂളിൽ നടന്നു. രാവിലെ നടന്ന നാടൻകലാ, കായികമത്സരങ്ങൾ പി.ടി.എ പ്രസിഡന്‍റ് പി. പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. വടംവലി, കസേരകളി, ക്രിക്കറ്റ് ബോൾ ത്രോ, മ്യൂസിക്കൽ ഹാറ്റ് തുടങ്ങിയ മത്സരങ്ങളും നടന്നു. സ്കൗട്ട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1200 രൂപയോളം ശേഖരിച്ചു നൽകി.

   First published: