നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ന്യൂജെൻ ഗുരുദക്ഷിണ ഇങ്ങനെയോ? ചോദ്യം ചെയ്താൽ അധ്യാപകരെ മർദിക്കുന്ന വിദ്യാർത്ഥികൾ

    ന്യൂജെൻ ഗുരുദക്ഷിണ ഇങ്ങനെയോ? ചോദ്യം ചെയ്താൽ അധ്യാപകരെ മർദിക്കുന്ന വിദ്യാർത്ഥികൾ

    കഴിഞ്ഞ ദിവസം യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇടുക്കിയിൽ ഒരു വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദ്ദിച്ചിരുന്നു

    മർദ്ദനമേറ്റ അധ്യാപകൻ ജയദേവ് എസ്

    മർദ്ദനമേറ്റ അധ്യാപകൻ ജയദേവ് എസ്

    • News18
    • Last Updated :
    • Share this:
      അധ്യാപകർക്ക് വിദ്യാർത്ഥികളിൽനിന്ന് അതിക്രമം നേരിടുന്ന സംഭവങ്ങൾ അടുത്തിടെയായി ഏറി വരുകയാണ്. കഴിഞ്ഞ ദിവസം യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇടുക്കിയിൽ ഒരു വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദ്ദിച്ചിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം പൂതക്കുളത്ത് പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകനെ വിദ്യാർത്ഥി ചവിട്ടി വീഴ്ത്തിയത്.

      കുമളിയിൽ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അധ്യാപകന്‍റെ നട്ടെല്ല് തകർന്നു

      ഇടുക്കി ജില്ലയിലെ കുമിളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ യൂണിഫോം ധരിക്കാതെ വന്നത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ അബിൻ സുരേഷിന്‍റെ മർദ്ദനമേറ്റ ജയദേവ് എന്ന അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിനും ചെവിക്കും സാരമായി പരിക്കേറ്റ അധ്യാപകനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അധ്യാപകന്‍റെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. യൂണിഫോം ധരിക്കാതെ സ്കൂളിൽവന്നത് ചോദ്യം ചെയ്തതിനാണ് അബിൻ അധ്യാപകനെ മർദ്ദിച്ചതെന്ന് കുമളി എസ്. ഐ പ്രശാന്ത് പി. നായർ പറയുന്നു. പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുമളി ചെങ്കര സ്വദേശിയായ അബിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 323, 325 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

      അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം: പ്ലസ് വൺ വിദ്യാർത്ഥി മർദിച്ച അധ്യാപകൻ നട്ടെല്ലിനു പൊട്ടലേറ്റ് ആശുപത്രിയിൽ

      പരീക്ഷാ ഹാളിൽ അധ്യാപകനെ ചവിട്ടി വീഴ്ത്തി

      കൊല്ലം പൂതക്കുളത്ത് പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയത് ചോദ്യംചെയ്ത അധ്യാപകനെ വിദ്യാര്‍ഥി ചവിട്ടി വീഴ്ത്തുകയായിരുന്നു. പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനില്‍കുമാറിനാണ് ആക്രമണമേറ്റത്. അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അധ്യാപകനെ അടിച്ചു വീഴ്ത്തിയത്. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍ പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദ്യാര്‍ഥി. തൊപ്പി ഊരി വച്ചിട്ട് പരീക്ഷയെഴുതണമെന്ന് അധ്യാപകന്‍ നിര്‍ദ്ദേശിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചത്. കസേരയില്‍ വന്നിരുന്ന അധ്യാപകന്റെ മുന്നിലേക്ക് ഓടിവന്നായിരുന്നു ആക്രമണം. ആദ്യ അടിയില്‍ താഴെ വീണ അധ്യാപകനെ വിദ്യാര്‍ഥി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇടിയിലും ചവിട്ടിലും പരിക്കേറ്റ് രക്തംവാര്‍ന്ന അധ്യാപകന്‍ ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ മറ്റ് അധ്യാപകര്‍ ചേര്‍ന്ന് അനില്‍കുമാറിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      തൊപ്പി ഊരി വച്ച് പരീക്ഷ എഴുതിയാല്‍ മതിയെന്ന് അധ്യാപകന്‍; ചവിട്ടി വീഴ്ത്തി വിദ്യാര്‍ഥി

      കോപ്പിയടി പിടികൂടിയ അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചു

      കാസർകോഡ്: കാസർകോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരീക്ഷക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ വിദ്യാര്‍ത്ഥി മർദ്ദിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ഡോ. ബോബി ജോസി (44)നാണ് മർദ്ദനമേറ്റത്. സ്കൂളിൽ പ്ലസ് ടു മോഡല്‍ പരീക്ഷ നടക്കുന്ന സമയത്താണ് വിദ്യാർഥിയുടെ കോപ്പിയടി ബോബിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാർഥി മർദ്ദിച്ചതെന്നാണ് ആരോപണം. വീഴ്ചയില്‍ അധ്യാപകന്റെ തോളെല്ലും തകര്‍ന്നിട്ടുണ്ട്. അടികൊണ്ട് നിലത്തുവീണ അധ്യാപകനെ വിദ്യാർഥി വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ മറ്റു അധ്യാപകര്‍ ബോബിയെ ക്ലാസിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ അനുസരിച്ചും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      കോപ്പിയടി തടഞ്ഞ അധ്യാപകനെ മർദിച്ചു; വിദ്യാർത്ഥിക്കെതിരേ നരഹത്യക്ക് കേസ്
      First published:
      )}