നെടുമങ്ങാട്: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വനിതാ പൊലീസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ചിത്രം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസിനും രണ്ട് ബസ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികളുടെ മര്‍ദനം. വനിതാ കോണ്‍സ്റ്റബിള്‍ സീനത്ത്, കണ്ടക്ടര്‍ കെഎസ് ബൈജു, ഡ്രൈവര്‍ എ സിയാദ് എന്നിവരെയാണ് വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പനവൂര്‍ മുസ്ലീം അസോസിയേഷന് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അല്‍ത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് വിദ്യാര്‍ഥികള്‍ സ്റ്റാന്‍ഡിലെത്തുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ചിത്രം സീനത്ത് പകര്‍ത്തിയത്. ചിത്രം പകര്‍ത്തിയതു കണ്ട വിദ്യാര്‍ഥിനി പൊലീസിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു.
ഇത് കണ്ട ബൈജു ഫോണ്‍ തിരികെ വാങ്ങി പൊലീസിന് നല്‍കുകയും ചെയ്തു. ഇതോടെ സ്റ്റാന്‍ഡിലുണ്ടായിരുന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ബൈജുവിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തടയാനെത്തിയ സിയാദിനെയും വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഇരുവരും ഡിപ്പോയിലെ സ്വീപ്പര്‍മാരുടെ വിശ്രമ മുറിയിലേക്ക് കയറിയെങ്കിലും പിന്തുടര്ന്നെത്തിയ വിദ്യാര്‍ഥികള്‍ മുറിയുടെ ഷട്ടര്‍ താഴ്ത്തിയ ശേഷം ആക്രമണം തുടരുകയായിരുന്നു.
ഇതേസമയം തന്നെ വനിതാ പൊലീസിന്റെ തൊപ്പി വിദ്യാര്‍ഥിനിയും മറ്റുള്ളവരും ചേര്‍ന്ന് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും അല്‍ത്താഫിനെയും മറ്റു ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.