• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Chain | 'മറ്റൊരാള്‍ അധ്വാനിച്ച് വാങ്ങിയതല്ലേ'; കളഞ്ഞ് കിട്ടിയ സ്വര്‍ണ മാല പോലീസിനെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍, വീഡിയോ

Gold Chain | 'മറ്റൊരാള്‍ അധ്വാനിച്ച് വാങ്ങിയതല്ലേ'; കളഞ്ഞ് കിട്ടിയ സ്വര്‍ണ മാല പോലീസിനെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍, വീഡിയോ

മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ വിലയറഞ്ഞ് സമൂഹത്തിന് മാതൃകയായ കുട്ടികളെ അഭിനന്ദിച്ച് കേരള പോലീസ് ഒരു വീഡിയോ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്

  • Share this:
    പത്താം ക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റും വാങ്ങി വരുന്നതിനിടെയാണ് പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുൽ എന്നിവര്‍ റോഡില്‍  എന്തോ തിളങ്ങുന്നതായി കണ്ടത്. എടുത്ത് നോക്കിയപ്പോള്‍ ഒരു സ്വര്‍ണമാല. തൊട്ടടുത്ത വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയപ്പോള്‍ വീട്ടുകാരോടും കാര്യം പറഞ്ഞു.

    മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണില് വിളിച്ച് മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ചു. ശേഷം ഓട്ടോ വിളിച്ച് സ്റ്റേഷനിലെത്തി ഒരു പവനോളം തൂക്കമുള്ള സ്വര്‍ണമാല പോലീസിനെ ഏല്‍‍പ്പിച്ചു. മാലയുടെ യഥാർത്ഥ ഉടമ സ്റ്റേഷനിലെത്തി മാല ഏറ്റുവാങ്ങി.

     Also Read- കേരള പുരസ്കാരം 2022; പുരസ്കാരങ്ങള്‍ക്ക് യോഗ്യത ആര്‍ക്കെല്ലാം, നാമനിര്‍ദേശം എങ്ങനെ

    കൊല്ലം പത്തനാപുരം കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികളാണ് ഇവര്‍. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴി കടയ്ക്കാമൺ ചെലവന്നൂർ പടിയിലുളള "പ്രയാഗ " ഗാർഡന് സമീപത്തു നിന്നാണ് ഇവര്‍ക്ക് മാല ലഭിച്ചത്. വിലപിടിപ്പുള്ള മാല കൈയ്യില്‍ കിട്ടിയിട്ടും എന്തുകൊണ്ട് സ്വന്തമാക്കിയില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുട്ടികള്‍ നല്‍കിയ മറുപടി ഇങ്ങനെ- 'മറ്റൊരാള് അധ്വാനിച്ച് വാങ്ങിയതല്ലേ സാറെ അതുകൊണ്ടാണ് ഞങ്ങള്‍ അത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്'.



    മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ വിലയറഞ്ഞ് സമൂഹത്തിന് മാതൃകയായ കുട്ടികളെ അഭിനന്ദിച്ച് കേരള പോലീസ് ഒരു വീഡിയോ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

     അതിര്‍ത്തി കടന്ന് അന്വേഷിക്കാന്‍ ഇനി കീശ കാലിയാകില്ല; 10 ലക്ഷം രൂപ പ്രത്യേക ഫണ്ട്


    കേസന്വേഷണത്തിന്‍റെ ഭാഗമായി അന്യ സംസ്ഥാനങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നതിനായി കേരള പോലീസിന് ഇനി പ്രത്യേക ഫണ്ട് ലഭിക്കും. ഒരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതമാണ് ഈ ഇനത്തില്‍ ഫണ്ടായി ലഭിക്കുക. നേരത്തെ അന്വേഷണത്തിന്‍റെ ഭാഗമായി ദൂരയാത്ര നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം പണം ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്.

    Also Read- പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

    സംസ്ഥാന അതിർത്തി കടന്നുള്ള  കേസ് അന്വേഷണം നിലവിൽ പോലീസുകാർക്ക് എപ്പോഴും ബാധ്യതയാണ്. ചെലവുകൾ സിഐമാരോ അന്വേഷണ ഉദ്യോഗസ്ഥരോ സ്വന്തം കീശയിൽ നിന്നുമാണ്  ചെലവാക്കുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും പുതിയ തീരുമാനം. സ്റ്റേഷൻ പരിധി വിട്ടുള്ള കേസന്വേഷണ യാത്രകൾക്ക് ഓരോ ജില്ലയ്ക്കും 10 ലക്ഷം രൂപ വീതം പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിക്കാനാണ് തീരുമാനം.

    നിലവിൽ സ്റ്റേഷന്‍ ഓഫീസര്‍മാർ കൈയ്യിൽ നിന്നും പണം ചിലവഴിച്ചതിന് ശേഷം ബില്ലുകൾ ഹാജരാക്കി മാസങ്ങൾ കഴിഞ്ഞിട്ടാണ് പണം ലഭിക്കുക. പുതിയ തീരുമാനത്തോടെ  ജില്ലാ പോലീസ് മേധാവിക്ക് തന്നെ ട്രഷറിയിൽ നിന്ന് ഫണ്ട് നൽകാൻ കഴിയും. അന്വേഷണ യാത്രകൾക്ക് പണം അനുവദിച്ചത് പോലെ കേസന്വേഷണ സമയത്ത് ഉണ്ടാകുന്ന ചെലവുകൾക്കും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്
    Published by:Arun krishna
    First published: