ആലപ്പുഴ: നഴ്സിങ് കോളേജ് (Nursing College) വൈസ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര പരാതിയുമായി വിദ്യാർഥികൾ. ചേര്‍ത്തല (Cherthala) എസ്എച്ച് കോളജ് ഓഫ് നഴ്സിങ്ങിലെ വൈസ് പ്രിന്‍സിപ്പലിനെതിരെയാണ് ലൈംഗിക അധിക്ഷേപ (Sexual Harassment) പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ലൈംഗിക അധിക്ഷേപത്തിന് പുറമെ ഡോക്ടര്‍മാരുടെ ചെരുപ്പ് നിർബന്ധിച്ച് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു. ഒപ്പം നടക്കുന്നവരെ സ്വർഗാനുരാഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതായും വിദ്യാർഥികളുടെ പരാതിയിൽ പറയുന്നു.
വിദ്യാർഥികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നഴ്സിങ് കൗൺസിൽ ആരോഗ്യ സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകി. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ചില ഓഡിയോ ക്ലിപ്പുകൾ നഴ്സിങ് കൗൺസിലിന് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് വിദ്യാർഥികളിൽ നിന്നും പരാതി ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
യൂണിഫോമിൽ ചുളിവ് വീണാൽ പോലും അത് ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാർഥികള്‍ ആരോപിച്ചു. ആശുപത്രിയിലെ ശുചിമുറിയും വൃത്തിയാക്കിച്ചതായും വിദ്യാർഥികളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും നഴ്സിങ് കൗൺസിൽ നൽകിയ റിപ്പോർട്ടിൽ പരാതിയായുണ്ട്.
സൈക്കിളില്‍നിന്ന് വീണതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ അയല്ക്കാരന് തള്ളിയിട്ടെന്ന വ്യാജപരാതിയുമായി കുട്ടി
സൈക്കിളില്‍(Cycle) നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ അയല്‍ക്കാരനെതിരെ വ്യാജപരാതി(Fake Complaint) നല്കി കുട്ടി. സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ അയല്‍വാസി തള്ളിത്താഴെയിട്ട് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു പരാതി. പരാതിയുട അിസ്ഥാനത്തില്‍ കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷിനെതിരെ പൊലീസ്(Police) കേസെടുത്തിരുന്നു.
വ്യാജ പരാതിയില്‍ സന്തോഷിനെതിരേ നെടുങ്കണ്ടം പൊലീസ് എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം സി.ഐ. ബി.എസ് ബിനു പറഞ്ഞു. സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു.
Also Read-Food Poison | തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; മീനില്‍ പുഴുവിനെ കണ്ടെത്തി; നാലുപേര്‍ ആശുപത്രിയില്‍
കുട്ടിയുടെ പരാതി വ്യാജമാണെന്ന് പൊലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ്, എല്ലാം കുട്ടി ഉണ്ടാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്.
പരാതി നല്‍കാനായി ഒപ്പമെത്തിയ നാട്ടുകാര്‍ക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു. ഇതോടെ ആരോപണ വിധേയനായിരുന്ന കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.