കൊല്ലം: പോലീസ് വാഹന പരിശോധനയ്ക്കിടെ അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം ചിതറയിലാണ് സംഭവം. പെരുങ്ങാട് സ്വദേശി പ്ലസ് ടു വിദ്യാർഥി ബാസിഫ്, ചാണപ്പാറ സ്വദേശി ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്.
റോഡിൽ വാഹനപരിശോധന നടത്തുന്ന പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച വിദ്യാർത്ഥികൾ പുറകിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാസിഫും സുഹൃത്തും പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം, കൊച്ചിയിൽ നടന്നൊരു ബൈക്ക് അപകടത്തിൽ കൗമാരക്കാരന് ബൈക്ക് നിയന്ത്രണം മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. എളംകുളം ചിലവന്നൂര്‍ റോഡിലെ കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് നിരങ്ങിനീങ്ങി സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. മറ്റൊരു ബൈക്കുമായി മത്സരയോട്ടം നടത്തിയാണ് കൗമാരക്കാരന് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ഷുറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും മുന്‍വശത്തെ നമ്പര്പ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് കൗമരാക്കാരന് ചീറിപാഞ്ഞത്.
എളംകുളം ചിലവന്നൂര്‍ റോഡിലെ കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന് നാട്ടുകാര്‍ അടുത്തെത്തും മുന്‍പ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കില്‍ കയറി സ്ഥലംവിട്ടു. സൗത്ത് പൊലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലെത്തിച്ചു.
Also read-
Accident | നടന് ഗിന്നസ് പക്രു സഞ്ചരിച്ച കാർ തിരുവല്ലയിൽ ലോറിയുമായി കൂട്ടിയിടിച്ചു
ആശുപത്രിയിലെത്തി കൗമാരക്കാരനില്‍ നിന്ന് മൊഴിയെടുത്തെങ്കിലും സംശായസ്പദമായ മറുപടിയാണ് ലഭിച്ചത്. അതേസമയം നെയ്യാറ്റിന്‍കര രജിസ്ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് മോഷണ മുതലാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Also read-
Accident| മുന്നോട്ടുനീങ്ങിയ ടിപ്പർ ലോറി നിർത്താനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു
Kollam | ഓവര്‍ ടേക്കിംഗിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ കൂട്ടയടി; എസ്ഐയ്ക്കും കുടുംബത്തിനും പരിക്ക്
കൊല്ലം: കൊല്ലത്ത്(Kollam) നടുറോഡില്‍ കൂട്ടത്തല്ല്. ഓവര്‍ടേക്കിംഗിനെ(Overtake) ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പുത്തൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു മര്‍ദനം.
Also Read-മദ്യലഹരിയിൽ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സുഗുണന്റെ ഭാര്യ പ്രിയ, മകന് അമല്‍ പരിക്കേറ്റു. മകന് അലിനെ ബൈക്കിലെത്തിയ യുവാക്കള്‍ തര്‍ക്കത്തിനൊടുവില്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
എസ്ഐ സുഗണനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഭാര്യയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പരിക്കേറ്റവര്‍ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമലിന് തലയില്‍ പരിക്കേറ്റ് ഏഴു സ്റ്റിച്ചുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.