വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടും പരീക്ഷ നടത്താന്‍ നീക്കം. ഇതോടെ വിദ്യാര്‍ഥികള്‍ വീണ്ടും ആശയകുഴപ്പത്തിലായി. ജനുവരി 10 നാണ് ആരോഗ്യ സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്ന മൂന്നാം വര്‍ഷ എംബിബിഎസ് പരീക്ഷ.
ഒഫ്താല്‍മോളജി, ഇ എന്‍ ടി അടക്കമുളള വിഷയങ്ങളിലാണ് പരീക്ഷ. വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളജിലും പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. തിയറിയോ പ്രാക്ടിക്കലോ പരിചയമില്ലാതെ എങ്ങനെ പരീക്ഷ എഴുതുമെന്ന ചോദ്യമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വയ്ക്കുന്നത്.
കോളജില്‍ ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യവും ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ നാളായി സമരരംഗത്തായിരുന്നു. വിദ്യാര്‍ഥികളുടെ പരാതി ശരിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ആര് മെഡിക്കല്‍ കോളജിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ഡിസംബര്‍ 27 ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
വിദ്യാര്‍ഥികളെ മറ്റ് കോളജില്‍ പുനര്‍വിന്യസിക്കാനും കേന്ദ്രം അനുമതി നല്കി. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പുനര്‍വിന്യാസം. എന്നാല്‍ തുടര്‍ നടപടികള്‍ ഇഴയുകയാണ്. മാനേജ്മെന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങി പരീക്ഷ എഴുതാനാണ് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ തീരുമാനം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.