• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ദയാ ഭായിയുടെ പോരാട്ടം; ഐക്യദാർഢ്യവുമായി തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർത്ഥികൾ

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ദയാ ഭായിയുടെ പോരാട്ടം; ഐക്യദാർഢ്യവുമായി തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർത്ഥികൾ

നാൽപതോളം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്

  • Share this:
എറണാകുളം: എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി ദയാ ഭായ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൃക്കാക്കര ഭാരത മാതാ കോളേജ്. എന്റോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദയ ഭായ് നടത്തിവരുന്ന അനിശ്ചിതകാല സമരത്തിനാണ് വിദ്യാർത്ഥികളും അധ്യാപകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

നാൽപതോളം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം രാവിലെ മുതൽ സമരവേദിയിൽ വിവിധങ്ങളായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. എന്റോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ ഉയർത്തി തെരുവുനാടകവും നടത്തി. നാടൻ പാട്ട്, ഫ്ലാഷ്മോബ്, എന്നിവയും അവതരിപ്പിച്ചു.
Also Read- കേരളത്തിന്റെ കടലാസ് രഹിത നിയമസഭ; നേരിൽ കണ്ട് മനസ്സിലാക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും എത്തി

മാതൃകാപരമായ പ്രവർത്തനമാണ് വിദ്യാർത്ഥി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സാമൂഹ്യ അവബോധം വളർത്തുകയും, സമൂഹം നേരിടുന്ന പ്രശ്നങ്ങളെ പറ്റി നേരിട്ട് അറിയുകയും ചെയ്യാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ അറിയാൻ സഹായിക്കുമെന്ന് ഭാരത് മാതാ കോളേജിലെ സോഷ്യൽ വർക്ക്‌ വകുപ്പ് മേധാവി ഡോ. ഷീന രാജൻ ഫിലിപ്പ് പറഞ്ഞു.

അധ്യാപകരായ സൂരജ് എം വി, ടോണി എം ടോം, വിദ്യാർത്ഥി പ്രതിനിധികളായ, ആദിത്യ എസ് ഭാനു,ജെസീല മോൾ എൻ,ഏഞ്ചൽ ഫെബ ജോൺ എന്നിവർ സംസാരിച്ചു.
Published by:Naseeba TC
First published: