• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊറോണ: ആശങ്ക ഒഴിയാതെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ

കൊറോണ: ആശങ്ക ഒഴിയാതെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ

സൈനിക കേന്ദ്രത്തിലെ സംവിധാനങ്ങളിൽ തൃപ്തിയില്ല. കുട്ടികളെ കേരളത്തിൽ എത്തിക്കണമെന്ന് കുടുംബം

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വുഹാനില്‍ നിന്നെത്തിയവരെ പാർപ്പിച്ചിരിക്കുന്ന മനേസറിലെ സൈനിക കേന്ദ്രത്തിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മലയാളി വിദ്യാർഥികളുടെ മാതാപിതാക്കൾ. ഒരു മുറിയിൽ അഞ്ച് പേരെ വീതം പാർപ്പിച്ചിരിക്കുന്ന മനേസറിലെ  സൈനിക കേന്ദ്രത്തിൽ സൗകര്യങ്ങൾ തൃപ്തികരമല്ലെന്നാണ് ഇവർ പറയുന്നത്.

    Also Read-Corona Virus: കൊറോണ വൈറസ് ബാധിതർക്കായി 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന

    വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരും ഒന്നിച്ചാണ് ഒരു മുറിയിൽ കഴിയുന്നത്. പൊതു ശൗചാലയമാണ് ഉപയോഗിക്കുന്നത്. എല്ലാവർക്കും പ്രാഥമിക പരിശോധനകൾ മത്രമാണ് നടത്തിയിട്ടുള്ളത്.  കൂട്ടത്തിൽ ആർക്കെങ്കിലും വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണം പാകം ചെയ്യുന്നതും ഒരു സ്ഥലത്തു തന്നെയാണ്. ഈ സാഹചര്യത്തിൽ ആർക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാൻ സാധ്യത കൂടുതലാണ്. തുടങ്ങിയ ആശങ്കകൾ പ്രകടിപ്പിച്ചാണ് മാതാപിതാക്കൾ രംഗത്തെത്തിയത്. ‌

    Also Read-കൊറോണ വൈറസ് ബാധിതയായ രോഗിയില്‍ 'ഡ്രഗ് കോക്ടെയിൽ' വിജയകരമായി പ്രവർത്തിച്ചെന്ന അവകാശവാദവുമായി തായ്‌ലന്‍ഡ്

    വിദ്യാർത്ഥികളെ കേരളത്തിൽ  എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും അപേക്ഷ നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ.കേരള സർക്കാരിൽ വിശ്വാസമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
    Published by:Asha Sulfiker
    First published: