• HOME
 • »
 • NEWS
 • »
 • kerala
 • »
 • MVD | വിദ്യാര്‍ഥികളെ കയറ്റിലില്ലെങ്കില്‍ കര്‍ശന നടപടി; ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡിയും പോലീസും

MVD | വിദ്യാര്‍ഥികളെ കയറ്റിലില്ലെങ്കില്‍ കര്‍ശന നടപടി; ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡിയും പോലീസും

ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർഥികള്‍ക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

 • Share this:
  വിദ്യാർഥികളുടെ (Students) യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി  ബസുകളില്‍ പരിശോധന കർശനമാക്കി പൊലീസും (Police) മോട്ടോർ വാഹന വകുപ്പും (Motor Vehicle Department). വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

  വിദ്യാർഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർഥികള്‍ക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.

  സ്റ്റോപ്പില്‍ വിദ്യാർഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച് പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാർഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം.

  Also Read- അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളും കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍

  പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി.

  ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാര്‍ പുനര്‍ലേലം തിങ്കളാഴ്ച


  തൃശൂര്‍: മഹീന്ദ്ര (Mahindra) കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayur Temple) വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് തിങ്കളാഴ്ച പുനര്‍ലേലം ചെയ്യും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനര്‍ലേലം. നാല്‍പതിനായിരം രൂപയാണ് നിരതദ്രവ്യം. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു.

  ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നിരത ദ്രവ്യം അടച്ചാല്‍ മതി. ലേലത്തില്‍ പങ്കെടുക്കുന്ന ദേവസ്വം ജീവനക്കാര്‍ ലേലം ഉറപ്പിച്ചു ലഭിക്കുന്ന പക്ഷം ദേവസ്വം നിര്‍ദ്ദേശിക്കുന്ന പ്രകാരം സംഖ്യ അടവാക്കാമെന്നുള്ള സത്യവാങ്ങ്മൂലം ടെണ്ടറിനൊപ്പം ലേല സമയത്ത് ഹാജരാക്കണം.

  Also Read- യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  ഗുരുവായൂരില്‍ നടത്തിയ ലേലത്തില്‍ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്ബനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ കാര്‍ പൊതുലേലത്തിലാണ് ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലി സ്വന്തമാക്കിയത്.

  ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി.
  ഖത്തറില്‍ വ്യവസായിയായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.

  ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്. 2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി സമര്‍പ്പിച്ചത്.
  Published by:Arun krishna
  First published: