കൊച്ചി: കുസാറ്റില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ വിദ്യാർഥി പ്രതിഷേധം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ. ബാബു, പ്രസിഡന്റ് രാഹുൽ പേരാളം എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.
കോളജിലെ നാലാം വർഷ വിദ്യാർഥിയായ ആസിൽ അബൂബക്കറിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം ആക്രമിച്ചെന്നാണ് ആരോപണം. തലയിലടക്കം പരിക്കേറ്റ ആസിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുകയാണ്.
Also Read-തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി; ഗവർണറും സംയമനം പാലിക്കണമെന്ന് ഒ.രാജഗോപാൽ
ഇതിനെ തുടർന്നാണ് എസ്എഫ്ഐ സെക്രട്ടറിയെയും പ്രസിഡന്റിന്റെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.