കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോൽക്കളി നടന്ന വേദിയിലാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധം കാരണം ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവെച്ചു. വേദിയിൽ തെന്നിവീണ് വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.
വേദിയിലെ കാർപ്പറ്റ് മാറ്റണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. കാർപ്പറ്റിൽ തെന്നിവീണാണ് കോൽക്കളി മത്സരാർഥിക്ക് പരിക്കേറ്റത്. വിദ്യാർഥികളുടെ പ്രതിഷേധം ശാന്തമാക്കാൻ പൊലീസ് ഇടപെടൽ നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.