കണ്ണൂർ മമ്പറത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. അപകടകരമാംവിധം ഓടിച്ചിരുന്ന ജീപ്പിൽ കയറാവുന്നതില്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. അഭ്യാസം നടക്കുന്നതിനിടെ ജീപ്പില്‍ നിന്ന് കുട്ടികൾ തെറിച്ച് വീണു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
കണ്ണൂർ മമ്പറത്ത് സ്കൂള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ അഭ്യാസ പ്രകടനം; ജീപ്പിൽ നിന്ന് കുട്ടികൾ തെറിച്ച് വീണു#Christmas #schoolcelebration #kannur #news18kerala pic.twitter.com/PzgM986p9M
— News18 Kerala (@News18Kerala) December 22, 2022
സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം . വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.