തൃശൂർ: തൃശ്ശൂർ : കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാൻ വേണ്ടി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. ഇന്നലെ വൈകിട്ടോടെയാണ് വിദ്യാർഥികളെ കാണാതായത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന കൊമ്പനെ തളച്ചിരുന്ന ഇടത്തെത്തിയ കുട്ടികൾ അവരെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടുപിടിച്ചത്.
പഴഞ്ഞി സ്കൂളിലെ അരുണ്‍ , അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എംഎം എന്നീ വിദ്യാർത്ഥികൾ ഇന്നലെ വൈകീട്ടാണ് കത്തെഴുതി വച്ച ശേഷം സ്ഥലം വിട്ടത്. ആന പാപ്പാന്മാർ ആകാൻ നാടു വിടുകയാണെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടികൾ പോയത്.
ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.
നാട്ടുകാരും പൊലീസും സംഘങ്ങളായി തൃശൂർ ജില്ലയിലെ പല ഭാഗത്തും കെഎസ്ആർടിസി കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചിരുന്നു. കുട്ടികളിൽ ഒരാൾ പുറത്തു കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസിനുള്ളിൽ നിന്ന് കുട്ടികളെ കണ്ടെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.