'കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തും': മന്ത്രി തോമസ് ഐസക്
'കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തും': മന്ത്രി തോമസ് ഐസക്
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍മാരുമായുള്ള സംവാദത്തില്‍ മന്ത്രി പറഞ്ഞു
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. അടിസ്ഥാനപരമായ പരിവര്‍ത്തന ഘട്ടത്തിലേക്ക് ചുവട് വെക്കുന്ന കേരളത്തില്‍ കൊച്ചി നഗരം പ്രധാന പങ്ക് വഹിക്കുമെന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്‍ത്തനം ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ മെട്രോ പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍മാരുമായുള്ള സംവാദത്തില്‍ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന സംയോജിത പ്രോജക്റ്റുകള്‍ നഗരസഭകളില്‍ ആവിഷ്ക്കരിക്കണം. മൈക്രോ പ്ലാനിങ്ങിലൂടെ ഉപജീവന തൊഴിലുകള്‍ നല്‍കുകയും ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമാകുകയും ചെയ്യും. അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിവ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാകാലത്തും കൊച്ചിക്ക് വേണ്ട പരിഗണന ബജറ്റില്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഏറ്റെടുത്ത് നടപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്നും ധനമന്ത്രി പ്രതികരിച്ചു. കൊച്ചിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജില്ലാ കലക്ടര്‍ എസ് സുഹാസിനെ മന്ത്രി അഭിനന്ദിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.