നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • TVM District Collector| തിരുവനന്തപുരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്‌

    TVM District Collector| തിരുവനന്തപുരം ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്‌

    ഇന്ന് വൈകുന്നേരത്തോടെ ജപ്തി പൂർത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി (Thiruvananthapuram Sub Court) ഉത്തരവിട്ടു.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം ജില്ലാ കളക്ടറുടെ (Thiruvananthapuram District Collector) അടക്കം വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. സ്ഥലം ഏറ്റെടുപ്പിൽ (land acquisition)നഷ്ടപരിഹാര തുക (compensation amount) മുഴുവൻ നൽകാത്തതിനാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി പൂർത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി (Thiruvananthapuram Sub Court) ഉത്തരവിട്ടു.

      വ്യോമസേനയ്ക്കായി ഭൂമി ഏറ്റെടുത്തതിലാണ് പരാതി ഉയർന്നത്. കടകംപള്ളി വില്ലേജിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യോമസേനക്ക് വേണ്ടി പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിൽ നഷ്ടപരിഹാരമായി നൽകേണ്ട 9 ലക്ഷം രൂപ നൽകുന്നത് അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് സ്ഥലമുടമ തിരുവനന്തപുരം സബ് കോടതിയിൽ ഹർജി നൽകിയിരുന്നു.

      ജില്ലാ കളക്ടർ, എഡിഎം എന്നിവരുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം ജപ്തി നടപടികൾ പൂർത്തീകരിക്കണമെന്നും കോടതി നിർദേശം നൽകി.

      'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം, ആശങ്ക സർക്കാരിനെ അറിയിച്ചു': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

      മുല്ലപ്പെരിയാർ (Mullaipperiyar) വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സർക്കാരിനെ (Kerala Government) അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Muhammad Khan). ചിലർ ഈ വിഷയത്തിൽ തന്നെ വന്ന് കണ്ടിരുന്നു. അവർ അവരുടെ ആശങ്ക രേഖപ്പെടുത്തി. അക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

      മുല്ലപ്പെരിയാർ അണക്കെട്ട് (Mullaipperiyar Dam) പഴയതാണെന്നത് യാഥാർത്ഥ്യമാണ്. അവിടെ പുതിയ ഡാം (New Dam) വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തർക്കങ്ങളിൽ (Water Dispute) ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ് (Judiciary). തമിഴ്‌നാടുമായുള്ള (Tamil Nadu) ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

      അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂറിനുള്ളിൽ 0.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സ്പിൽവേ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് ജലവിഭവ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്.

      തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുള്ളതിനാൽ അനിയന്ത്രിതമായ തോതിൽ വെള്ളം അഴിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.

      ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
      Published by:Rajesh V
      First published:
      )}