തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എസ്.ഐയ്ക്ക് സസ്പെൻഷൻ. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം സുദര്ശന് നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുൽ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുദര്ശന് നായർ പറഞ്ഞത്. രാഹുലിന് പുറമെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെയും ഇയാൾ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടുണ്ട്. സുദർശൻ നായർക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം; 12 പേര്‍ക്ക് പരിക്ക്; കാളികാവില്‍ സുരക്ഷ ശക്തമാക്കി
മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേന്ദ്രനാണ് സസ്പെൻഷനിലായത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്ക നടപടിയെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.