നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിന് സമീപത്ത് നിന്ന യുവാവിനെ തല്ലിയോടിച്ച എസ്.ഐയ്ക്ക് സസ്പെൻഷൻ

  വീടിന് സമീപത്ത് നിന്ന യുവാവിനെ തല്ലിയോടിച്ച എസ്.ഐയ്ക്ക് സസ്പെൻഷൻ

  മര്‍ദ്ദനത്തെത്തുടര്‍ന്ന് ശരീരമാസകലമുള്ള പരിക്കുകളുടെ ചിത്രം ഉൾപ്പടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയ വിവരം ഷിബുകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു

  shibukumar

  shibukumar

  • Share this:
   തിരുവനന്തപുരം: വീടിന് സമീപത്ത് നിന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴക്കൂട്ടം എസ്‌ ഐ വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്. വീടിന് അടുത്തു നിന്ന തന്നെ അകാരണമായി പൊലീസ് മർദ്ദിക്കുയായിരുന്നുവെന്ന യുവാവിന്‍റെ പരാതിയിലാണ് നടപടി. രാമചന്ദ്രനഗര്‍ സ്വദേശി ഷിബുകുമാര്‍ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

   പൊലീസിന്‍റെ മർദ്ദനമേറ്റ ഷിബുകുമാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശരീരമാസകലമുള്ള പരിക്കുകളുടെ ചിത്രം ഉൾപ്പടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയ വിവരം ഷിബുകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'ഇവിടെ നില്‍ക്കാതെ കേറി പോടാ...' എന്ന് പറഞ്ഞ് പൊലീസ് തനിക്കു നേരെ ആക്രോശിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

   സംഭവം വിവാദമായതോടെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു കഴക്കൂട്ടം പൊലീസ്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് കഴക്കൂട്ടം എസ്.ഐയ്ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. ഇതോടെയാണ് നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർ തയ്യാറായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   'പോലീസ് അതിക്രമത്തിൽ നടപടി എടുത്തില്ലെങ്കിൽ അപായപ്പെടുത്തും'; മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി

   മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ഭീഷണി സന്ദേശം എത്തിയത്.

   പോലീസ് അതിക്രമത്തില്‍ നടപടി എടുത്തില്ലെങ്കില്‍ അപായപ്പെടുത്തും എന്നായിരുന്നു സന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയ കോട്ടയം സ്വദേശിയെ തൃപ്പുണ്ണിത്തുറയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് ഇതുവരെ  പുറത്ത് വിട്ടിട്ടില്ല.

   വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ മർദ്ദിച്ച അഭിഭാഷകർക്കെതിരേ കേസെടുക്കാതെ വഞ്ചിയൂർ പൊലീസ്. കഴിഞ്ഞ ദിവസമാണ് സിറാജ് ദിനപത്രത്തിൻ്റെ ഫോട്ടോഗ്രാഫർ ശിവജിയെ കോടതി വളപ്പിൽ അഭിഭാഷകർ വളഞ്ഞിട്ട് മർദ്ദിച്ചത്. മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ്റേയും വഫ ഫിറോസിൻ്റേയും ചിത്രമെടുക്കാൻ ശ്രമിച്ചതായിരുന്നു അഭിഭാഷകരെ പ്രകോപിപ്പിച്ചത്.

   ഇതിനിടെ അഭിഭാഷകർക്കെതിരേ രൂക്ഷ വിമർശനവുമായി സി.പി.ഐ. മുഖപത്രം 'ജനയുഗം' രംഗത്തെത്തി. കോടതി വളപ്പ് ഗുണ്ടാ കോളനി ആക്കരുതെന്ന തലക്കെട്ടിലാണ് ജനയുഗത്തിൻ്റെ മുഖപ്രസംഗം.

   "നീതിന്യായ മേഖല സാധാരണക്കാരന് നൽകുന്ന സംരക്ഷണവും കരുതലും ഉന്നതമാണ്. ആ വിശ്വാസ്യത നിലനിർത്തുക എന്നത് ന്യായാധിപന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല. നീതിയും ന്യായവും പകുത്തുനൽകുന്നതിന് നിയമത്തിന്റെ സർവവും പരിശോധിച്ച് ന്യായാധിപരെ സഹായിക്കുന്ന അഭിഭാഷകവൃന്ദത്തിന്റെ കടമകൂടിയാണ്. നിയമത്തിലൂന്നി വാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും വൈദഗ്ധ്യവും സിദ്ധിച്ചിട്ടുള്ള അഭിഭാഷകരില്‍ ഒരുപറ്റം, നിലയും നിയമവും മറക്കുന്നത് ജനങ്ങളുടെ ആ വിശ്വാസ്യതയെ തകര്‍ക്കുന്നു.

   തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പ് ഈവിധം അരക്ഷിതാവസ്ഥയാലാണ് കുപ്രസിദ്ധമായി മാറുന്നത്. ഇവിടെ മേല്‍ക്കോടതികള്‍ക്കോ ന്യായാധിപന്മാര്‍ക്കോ കക്ഷികള്‍ക്കോ വിലയില്ലാതാവുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി യത്നിക്കുന്ന, ഭരണഘടനയുടെ നാലുതൂണുകളില്‍ ഏറ്റവും ബലവത്തായതുമായ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

   അക്ഷരാര്‍ത്ഥത്തില്‍ മനഃസാക്ഷിയില്ലാത്ത ഒരുകൂട്ടം ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരുടെ വിളനിലം. ഇവര്‍ക്കൊപ്പം ചേരാത്ത സഹജീവികള്‍ പോലും ഭയന്നുകഴിയുകയാണിവിടെയെന്ന്" 'ജനയുഗം'.
   Published by:Anuraj GR
   First published:
   )}