• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല' സിപിഎം നേതാവിന് എസ്.ഐയുടെ മറുപടി

കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്ന സക്കീർ ഹുസൈന്‍റെ ആവശ്യത്തിന് ടെസ്റ്റ് എഴുതിക്കിട്ടിയ ജോലിയാണെന്നും ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ലെന്നുമായിരുന്നു എസ്.ഐയുടെ മറുപടി

news18-malayalam
Updated: September 5, 2019, 7:48 AM IST
'ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല' സിപിഎം നേതാവിന് എസ്.ഐയുടെ മറുപടി
sakkeer hussain_SI
  • Share this:
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സിപിഎം നേതാവും സ്ഥലം എസ്ഐയും തമ്മിൽ ഫോണിൽ വാക്ക് തര്‍ക്കം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്നാണ് തർക്കം. വിദ്യാർത്ഥി നേതാവിനോട് പൊലീസ് മോശമായി പെരുമാറിയെന്ന് കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ എസ്ഐയോട് പരാതിപ്പെട്ടു. സംഘർഷ സ്ഥലത്ത് മുഖം നോക്കാതെ പ്രവർത്തിക്കുമെന്നായിരുന്നു എസ് ഐ അമൃത് രംഗന്റെ മറുപടി.

കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്ന സക്കീർ ഹുസൈന്‍റെ ആവശ്യത്തിന് ടെസ്റ്റ് എഴുതിക്കിട്ടിയ ജോലിയാണെന്നും ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ലെന്നുമായിരുന്നു എസ്.ഐയുടെ മറുപടി.

ഇരുവരും തമ്മിൽ ഫോണിലുള്ള തർക്കത്തിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നു. സിപിഎം നേതാവിന് എസ്.ഐ നൽകിയ മറുപടി ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍