മോഷണക്കേസിൽ പ്രതിയായ നഗരസഭ കൗൺസിലറുടെ വീട്ടിൽ രാത്രി റെയ്ഡ്; എസ്.ഐയ്ക്ക് സ്ഥലംമാറ്റം
മോഷണക്കേസിൽ പ്രതിയായ നഗരസഭ കൗൺസിലറുടെ വീട്ടിൽ രാത്രി റെയ്ഡ്; എസ്.ഐയ്ക്ക് സ്ഥലംമാറ്റം
നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗിൽനിന്ന് 38000 രൂപ കവർന്നതിനാണ് മറ്റൊരു സ്ഥിരംസമിതിയുടെ അധ്യക്ഷയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബി. സുജാതയെ പ്രതിചേർത്തത്...
പാലക്കാട്: പണാപഹകരണക്കേസിൽ ഒറ്റപ്പാലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷയെ പ്രതിചേർത്തതിന് പിന്നാലെ എസ്.ഐയ്ക്ക് സ്ഥലംമാറ്റം. പ്രതിചേർക്കപ്പെട്ട നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടിൽ രാത്രി എട്ടുമണിക്കുശേഷം റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം. നഗരസഭയിലെ മോഷണക്കേസ് അന്വേഷിച്ച ഒറ്റപ്പാലം എസ്.ഐ വിപിൻ.കെ വേണുഗാപാലിനെ പാലക്കാട് പൊലീസ് അസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറങ്ങിയ ഉത്തരവിൽ ഇന്നുരാവിലെ തന്നെ ചുമതലയേൽക്കാനും നിർദേശിച്ചിട്ടുണ്ട്. ഒറ്റപ്പാലം എസ്.ഐയായി ചുമതലയേറ്റ് ഒരുമാസത്തിനകമാണ് സ്ഥലംമാറ്റം.
നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയുടെ ബാഗിൽനിന്ന് 38000 രൂപ കവർന്നതിനാണ് മറ്റൊരു സ്ഥിരംസമിതിയുടെ അധ്യക്ഷയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബി. സുജാതയെ പ്രതിചേർത്തത്. ഇതിന് പിന്നാലെ സുജാതയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. രാത്രി എട്ടുമണിക്ക് ശേഷം വീട്ടിൽ പരിശോധന നടത്തിയതിൽ പ്രാദേശിക സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സ്ഥലംമാറ്റത്തിന് കാരണം.
സുജാതയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ നഗരസഭയിൽനിന്ന് കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കവെയാണ് എസ്.ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.