തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി ആര് അരുണ്‍ കുമാറിനെ ആദരിച്ച് കേരള പൊലീസ്. സംസ്ഥാന പൊലീസ് മേധാവി (DGP) അനിൽ കാന്ത് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി. കേരള പൊലീസിന്റെ വക ട്രോഫിയും സമ്മാനിച്ചു. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
2007ല്‍ സിവില്‍ പൊലീസ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിനുശേഷം 2019ല്‍ എസ്ഐ പരീക്ഷയില്‍ വിജയിച്ചു. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് സ്റ്റേഷനില്‍ എസ്ഐ ആയി ചാര്‍ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ്.
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എത്തിയയാൾ എസ്ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അരുണിന്റെ ധീരത നാടറിഞ്ഞത്. സംഭവത്തിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരുമ്പോഴായിരുന്നു സംഭവം.
പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്നിൽ വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ അരുണിനെ വാള് ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ വിരലുകൾക്ക് പരിക്കേറ്റു. ബലപ്രയോഗത്തിലൂടെ അരുൺ തന്നെയാണു പ്രതിയെ പിടികൂടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.