നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാറിനെ ചെക്ക് കേസിൽ പെടുത്തിയത് വിശ്വസ്തർ; മൂന്നരലക്ഷം കിട്ടാനുണ്ട്: സുഭാഷ് വാസു

  തുഷാറിനെ ചെക്ക് കേസിൽ പെടുത്തിയത് വിശ്വസ്തർ; മൂന്നരലക്ഷം കിട്ടാനുണ്ട്: സുഭാഷ് വാസു

  പല കൊലപാതകങ്ങൾക്ക് പിന്നിലും വെള്ളാപ്പള്ളിയാണെന്നും രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും സുഭാഷ് വാസു ആരോപിച്ചു.

  സുഭാഷ് വാസു, തുഷാർ വെള്ളാപ്പള്ളി

  സുഭാഷ് വാസു, തുഷാർ വെള്ളാപ്പള്ളി

  • News18
  • Last Updated :
  • Share this:
   കായംകുളം: വിശ്വസ്തർ തന്നെയാണ് തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ പെടുത്തിയതെന്ന് സുഭാഷ് വാസു. മറിയ എന്ന സ്ത്രീയാണ് ചെക്ക് കൈമാറിയത്. തന്നെയടക്കം വിദേശത്തുള്ള നിരവധി പേരെ തുഷാർ വഞ്ചിച്ചിട്ടുണ്ട്. മൂന്നരലക്ഷം ദിർഹം തനിക്കു നല്കാനുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.

   വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ രൂക്ഷവിമർശനമാണ് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഉന്നയിച്ചത്. കായംകുളത്ത് വാർത്താസമ്മേളനത്തിലാണ് തുഷാറിനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനവുമായി സുഭാഷ് വാസു എത്തിയത്. ഈഴവ സമുദായത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു ആരോപിച്ചു.

   ബി ഡി ജെ എസിന്‍റെ പ്രസിഡന്‍റ് താനാണ്. തുഷാർ വെള്ളാപ്പള്ളിയാണെന്ന വാദം തെറ്റാണ്. ലോക് സഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി സീറ്റ് കച്ചവടം നടത്തി. തെരഞ്ഞെടുപ്പ് കാലത്ത് നടന്നത് വെള്ളാപ്പള്ളിയും എൽ ഡി എഫുമായുള്ള കുതിര കച്ചവടമാണെന്നും തുഷാറും കുടുംബവും എൻ ഡി എയെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു. ആലപ്പുഴ, ആറ്റിങ്ങൽ, അരൂർ എന്നിവിടങ്ങളിൽ കുതിരക്കച്ചവടം നടന്നു.

   തുഷാറും കുടുംബവും NDAയെ വഞ്ചിച്ചു; BDJSന്‍റെ പ്രസിഡന്‍റ് താനാണെന്ന് സുഭാഷ് വാസു


   വെള്ളാപ്പള്ളിയുടെ കുടുംബത്തിന് മക്കാവോയിൽ ഫ്ലാറ്റുണ്ട്. താൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാറിൽ നിന്ന് വധഭീഷണി ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. പല കൊലപാതകങ്ങൾക്ക് പിന്നിലും വെള്ളാപ്പള്ളിയാണെന്നും രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും സുഭാഷ് വാസു ആരോപിച്ചു.

   കഴിഞ്ഞദിവസം ആയിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു രാജിവെച്ചത്. പാർട്ടിയിലെ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 2018ലാണ് കേന്ദ്ര സർക്കാർ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത്.

   അടുത്തിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിടുകയും ചെയ്തിരുന്നു.
   Published by:Joys Joy
   First published:
   )}