തിരുവനന്തപുരം: സ്പ്രിങ്ക്ളർ കേസില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ആരുടെ വിജയമാണെന്നതാണ് രാഷ്ട്രീയ തര്‍ക്കം. നേരത്തെയുള്ള നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് പ്രതിപക്ഷവും, എന്നാല്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയെ അറിയിച്ചതെന്ന് സര്‍ക്കാരും പറയുന്നു.
സ്പ്രിങ്ക്ളർ കരാര്‍ വിവരചോര്ച്ചയുണ്ടാക്കുമോയെന്ന ആശങ്കക്കപ്പുറം വിഷയത്തിലെ രാഷ്ട്രീയ വിജയമാര്ക്കെന്നതാണ് തര്‍ക്കം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയവിജയമെന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. കരാരുമായി ബന്ധപ്പെട്ട മുന്‍ വിശദീകരണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നത്.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]
വാദങ്ങള്‍ ഇങ്ങനെ - ഇന്ത്യയില്‍ തന്നെയുള്ള സ്പ്രിങ്ക്ളർ സെര്‍വറിനെ ആശ്രയിക്കുന്നുവെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് സിഡിറ്റ് സെര്‍വറിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ്. ഡേറ്റാനല്കുന്നവരില് നിന്ന് അനുമതി ചോദിക്കാതിരുന്നത് ഇനിമുതല്‍ അനുമതി തേടുമെന്ന് തിരുത്തി. ഡേറ്റാ വിശകലനത്തിന് സ്പ്രിങ്ക്ളർനുണ്ടായിരുന്ന സ്വാതന്ത്ര്യം സിഡിറ്റ് മാത്രമാക്കി. ഇതടക്കം പ്രതിപക്ഷ ഇടപെടലിനെതുടര്‍ന്ന് സര്‍ക്കാര്‍ വളരെ പിന്നോട്ട് പോയെന്നാണ് വാദം.
സ്പ്രിങ്ക്ളർ വിഷയത്തില്‍ മുന്‍ നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെയും സ്പ്രിങ്ക്ളർ സോഫ്റ്റ് വെയര്‍ വിവരവിശകലനത്തിന് മാത്രം ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. സിഡിറ്റ് സെര്‍വര്‍ സജ്ജമായാല്‍ അങ്ങോട്ട് മാറുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നുമാണ് സര്‍ക്കാര്‍ വാദം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
കള്ളന് തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതു പോയെയായിരുന്നു കോടതിയില്‍ സര്‍ക്കാരെന്ന് പ്രതിപക്ഷം. പിടിച്ചു നില്ക്കാന് അവസാനശ്രമവും നടത്തി അവസാനം പിടികൊടുത്തു. ഐടി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കോടതിയില്‍ സര്‍ക്കാര്‍ തിരുത്തി പറഞ്ഞു. കോവിഡ് സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഏകാധിപതിയാകുകയാണെന്ന പരോക്ഷ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.